Tuesday, May 21, 2024
spot_img

2003ല്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ തുടങ്ങിയ കാലം തൊട്ട് രാജ്യത്തോട് സ്‌നേഹം കൂടി വരികയാണ്; മോദിക്ക് നന്ദിയറിയിച്ച് കെവിൻ പീറ്റേഴ്സൺ

ദില്ലി: ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) അയച്ച കത്തിന് നന്ദി പറഞ്ഞ് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്‌സൺ. ഇന്ത്യയുടെ 73 ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്നവരും ഇന്ത്യൻ സംസ്‌കാരം പിന്തുടരുന്നവർക്കും പ്രധാനമന്ത്രി നേരിട്ട് കത്തയച്ചിരുന്നു. ഇതിന് മറുപടിയായായാണ് കെവിൻ പീറ്റേഴ്‌സൺ നന്ദി അറിയിച്ചത്.

https://twitter.com/KP24/status/1486902394059378691

‘2003ല്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ തുടങ്ങിയ കാലം തൊട്ട് രാജ്യത്തോട് സ്‌നേഹം കൂടി വരികയാണെന്നും തനിക്കേറ്റവും പ്രിയപ്പെട്ടത് ഇന്ത്യയിലെ ജനങ്ങളാണെന്നും’ കെവിന്‍ ട്വീറ്റ് ചെയ്തു. അഭിമാനകരവും ആഗോളതലത്തിൽ ഒരു ശക്തികേന്ദ്രവുമാണ് ഇന്ത്യ. ആഗോള തലത്തിൽ വന്യജീവികളെ സംരക്ഷിക്കുന്ന കാര്യത്തിൽ മുന്നിട്ടു നിൽക്കുന്ന രാജ്യമെന്ന നിലയിൽ ഉടൻ പ്രധാനമന്ത്രിയെ നേരിൽ കണ്ട് അഭിനന്ദനമറിയിക്കാൻ ഇരിക്കുകയാണ്. എന്റെ എല്ലാ ഭാവുകങ്ങളുമെന്ന് കെവിൻ ട്വീറ്റ് ചെയ്തു. 41 കാരനായ പീറ്റേഴ്‌സൺ നിലവിൽ ലെജൻഡ്‌സ് ക്രിക്കറ്റ് ലീഗിൽ കളിക്കുകയാണ്.

Related Articles

Latest Articles