Saturday, May 18, 2024
spot_img

സർക്കാർ ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതില്‍ പ്രതിഷേധം; വീണ്ടും സമരം പ്രഖ്യാപിച്ച് കെജിഎംഒ; നാളെ പ്രതിഷേധദിനം; ഒക്ടോബര്‍ 11 ന് കൂട്ട അവധി

തിരുവനന്തപുരം: സർക്കാർ ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതില്‍ പ്രതിഷേധം. വീണ്ടും സമരം പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒ.

ഇതുമായി ബന്ധപ്പെട്ട് നാളെ പ്രതിഷേധദിനമായിരിക്കും. അടുത്ത മാസം11 ന് കൂട്ട അവധിയെടുത്ത് എല്ലാ ഡോക്ടർമാരും പ്രതിഷേധിക്കും. സർക്കാർ ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും നൽകുന്നതിനായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് നല്‍കിയ ഉറപ്പുകള്‍ എട്ടുമാസമായിട്ടും നടപ്പായില്ലെന്ന് സംഘടന ആരോപിക്കുന്നു.

Related Articles

Latest Articles