Wednesday, September 23, 2026

കാനഡയിൽ ഹിന്ദുക്കൾക്കെതിരായ ഖലിസ്ഥാൻ ആക്രമണം ! പ്രതിഷേധം അറിയിച്ച് ഇന്ത്യൻ ഹൈക്കമ്മീഷൻ

ഒട്ടാവ: കാനഡയിൽ ക്ഷേത്രത്തിന് മുൻപിൽ ഹിന്ദുക്കളെ ഖലിസ്ഥാൻ ഭീകരർ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യൻ ഹൈക്കമ്മീഷൻ. സംഭവം നിരാശജനകമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രതികരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറിൽ ഖലിസ്ഥാൻ ഭീകരരുടെ ആക്രമണം ഉണ്ടായത്. ഹിന്ദു മഹാസഭാ മന്ദിറിൽ സംഘടിപ്പിച്ചിരുന്ന കോൺസുലാർ കാമ്പിൽ എത്തിയവർക്ക് നേരെയായിരുന്നു ആക്രമണം. ഖാലിസ്ഥാൻ പതാകയും കൈകളിൽ ഏന്തിയായിരുന്നു ക്ഷേത്രത്തിനകത്തേയ്ക്ക് ഭീകരർ അതിക്രമിച്ച് കയറിയത്. ശേഷം അവിടെയുണ്ടായിരുന്ന ഹിന്ദുക്കളെ മുഴുവൻ ആക്രമിക്കുകയായിരുന്നു.

ലൈഫ് സർട്ടിഫിക്കേറ്റ് ഉടമകളുടെ ജീവിതം കൂടുതൽ എളുപ്പമാക്കാനുള്ള ക്യാമ്പുകൾ വിവിധ ഭാഗങ്ങളിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ സംഘടിപ്പിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ഖലിസ്ഥാനികൾ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്. ഈ അക്രമ സംഭവങ്ങൾക്കിടയിലും ആയിരം ലൈഫ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സുറിയിലും വാൻകവറിലും സംഘടിപ്പ ക്യാമ്പുകളും തടസ്സപ്പെടുത്താൻ ഇന്ത്യ വിരുദ്ധ ശക്തികളിൽ നിന്നും ശ്രമം ഉണ്ടായി എന്നും കമ്മീഷൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി നിലവിലെ സാഹചര്യം പരിഗണിച്ച് ഇത്തരം സംഭവങ്ങൾക്കെതിരെ ജാഗ്രത പാലിക്കാൻ ഹൈക്കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കൈകളിൽ കരുതിയിരുന്ന വടിയും ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

Related Articles

Latest Articles