Tuesday, May 21, 2024
spot_img

കാനഡയിൽ വീണ്ടും ഹിന്ദു ക്ഷേത്രം തകർത്ത് ഖാലിസ്ഥാൻ ഭീകരർ; ബ്രിട്ടീഷ് കൊളംബിയയിലെ ലക്ഷ്മി നാരായൺ മന്ദിർ ക്ഷേത്രത്തിന്റെ പ്രധാന വാതിലിൽ ഖാലിസ്ഥാൻ അനുകൂല പോസ്‌റ്ററുകളും പതിപ്പിച്ചു, ഈ വർഷം ആക്രമിക്കപ്പെടുന്നത് മൂന്നാമത്തെ ക്ഷേത്രം

കാനഡയിൽ ഹിന്ദു ക്ഷേത്രം തകർക്കുന്നത് തുടർക്കഥയാവുകയാണ്. ഖാലിസ്ഥാൻ ഭീകരരാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഹിന്ദു ക്ഷേത്രത്തിനെതിരെ അക്രമം അഴിച്ച് വിട്ടത്. ഏറ്റവും വലുതും പഴക്കമുള്ളതുമായ ഹിന്ദു ക്ഷേത്രങ്ങളിൽ ഒന്നായ സറേയിലെ ലക്ഷ്‌മി നാരായൺ മന്ദിർ ആക്രമണത്തിന് ഇരയായത്. ക്ഷേത്രത്തിന്റെ പ്രധാന വാതിലിൽ ഖാലിസ്ഥാൻ അനുകൂല പോസ്‌റ്ററുകളും അക്രമികൾ പതിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട ഹർദീപ് സിംഗ് നിജ്ജാറിന്റെ ഫോട്ടോയും അതിനൊപ്പം ഉണ്ടായിരുന്നു.

വിഘടനവാദി സംഘടനയായ ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ തലവനായിരുന്നു നിജ്ജാർ. ജൂൺ 18ന് വൈകിട്ട് ഗുരുദ്വാരയുടെ പരിസരത്ത് വെച്ച് രണ്ട് അജ്ഞാതർ അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു.
കാനഡയിൽ ഈ വർഷം മൂന്നാമത്തെ ക്ഷേത്രത്തിന് നേരെയാണ് ആക്രമണമുണ്ടാവുന്നത്.

.

Related Articles

Latest Articles