തെന്നിന്ത്യന്‍ സൂപ്പര്‍ താരം ഖുശ്ബു കോൺഗ്രസിൽ നിന്നും രാജി വച്ചു; ബിജെപിയില്‍ ഇന്ന് അംഗത്വമെടുത്തേക്കും

ദില്ലി: കോൺഗ്രസ് ദേശീയ വക്താവും സിനിമാ താരവുമായ ഖുശ്ബു കോൺഗ്രസിൽ നിന്നും രാജി വച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് രാജിക്കത്ത് നൽകിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത, യാഥാർത്ഥ്യ ബോധമില്ലാത്ത, പാർട്ടിയുടെ ഉന്നതതലത്തിലുള്ള ചില ശക്തികൾ തന്നെ പോലെ ആത്മാർത്ഥമായി നിൽക്കുന്നവരെ ഒതുക്കാനാണ് ശ്രമിക്കുന്നതെന്ന് സോണിയ ഗാന്ധിക്ക് നൽകിയ രാജിക്കത്തിൽ ഖുശ്ബു വ്യക്തമാക്കി. ഖുശ്ബു ബിജെപി ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ദില്ലിയിലെത്തിയതിനു പിന്നാലെയാണ് സംഭവം.

ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ സാന്നിധ്യത്തിൽ ഖുശ്ബു ഉൾപ്പെടെയുള്ള തമിഴകത്തെ 3 പ്രമുഖർ ഇന്ന് ബി.ജെ.പിയുടെ അംഗത്വം സ്വീകരിക്കുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. ഡി.എം.കെയിലൂടെയായിരുന്നു ഖുശ്ബുവിന്‍റെ രാഷ്ട്രീയ പ്രവേശനം. 2014-ലാണ് താരം കോൺഗ്രസിൽ ചേരുന്നത്. ഇതിന് പിന്നാലെ, ദേശീയ വക്താവായി നിയമിക്കപ്പെട്ടെങ്കിലും സംസ്ഥാന കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

admin

Recent Posts

അമ്മയെ മർദ്ദിച്ച് അവശയാക്കിയ ശേഷം 11 കാരിയെ പീഡിപ്പിച്ചു !പ്രതിക്ക് 30 വർഷം കഠിനതടവ്

അമ്മയെ മര്‍ദിച്ച് അവശയാക്കിയ ശേഷം 11 കാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 30 വർഷം കഠിന തടവും 30,000 രൂപ…

4 hours ago

വിജയപ്രതീക്ഷയിൽ കേന്ദ്രമന്ത്രിമാർ !തെരഞ്ഞെടുപ്പ് പ്രാഥമിക വിശകലന യോഗത്തിൽ പങ്കെടുത്ത് രാജീവ് ചന്ദ്രശേഖറും വി മുരളീധരനും ! ഇരുവർക്കും വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല നൽകി കേന്ദ്ര നേതൃത്വം

ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രാഥമിക വിശകലന യോഗത്തിൽ പങ്കെടുത്തു. ഉച്ചക്ക് കിളിമാനുരിൽ തെരഞ്ഞെടുപ്പ്…

4 hours ago

വടകരയിലെ കാഫിര്‍ ഇല്യൂമിനാറ്റി… ഊമ മെസേജില്‍ എത്ര വോട്ടു മറിയും..? മതനിരപേക്ഷത തോട്ടിലെറിഞ്ഞ് മുന്നണികള്‍

വടകരയിലെ യഥാര്‍ത്ഥ കാഫിര്‍ ആരാണ്..? ഊമ മെസേജില്‍ എത്ര വോട്ടു മറിയും..? വടകരയിലെ ചോദ്യങ്ങള്‍ ഇതൊക്കെയാണ. തെരഞ്ഞെടുപ്പ് ചൂടുപിടിച്ചതോടുകൂടി മണ്ഡലത്തിലെ…

5 hours ago