Wednesday, May 1, 2024
spot_img

സം​സ്ഥാ​ന​ത്ത്​ 5681.93 കോ​ടി​യു​ടെ 64 പ​ദ്ധ​തി​ക​ൾ​ക്ക് കൂ​ടി കി​ഫ്​​ബി അ​നു​മ​തി ; തീരുമാനം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ 5681.93 കോ​ടി​യു​ടെ 64 പ​ദ്ധ​തി​ക​ൾ​ക്ക് കൂ​ടി കി​ഫ്​​ബി അ​നു​മ​തി ന​ൽ​കി. ഇ​തി​ൽ 3414 കോ​ടി രൂ​പ സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ അ​ട​ക്കം 36 റോ​ഡ്​ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ അദ്ധ്യക്ഷ​ത​യി​ൽ ചേ​ർ​ന്ന ബോ​ർ​ഡ്​ യോ​ഗ​മാ​ണ്​ പ​ദ്ധ​തി​ക​ൾ​ക്ക്​ ധ​നാ​നു​മ​തി ന​ൽ​കി​യ​ത്. കോ​സ്റ്റ​ൽ ഷി​പ്പി​ങ്​ ആ​ൻ​ഡ് ഇ​ൻ​ലാ​ൻ​ഡ് നാ​വി​ഗേ​ഷ​ൻ വ​കു​പ്പി​നു കീ​ഴി​ൽ കൊ​ച്ചി​യി​ലെ ചി​ല​വ​ന്നൂ​ർ ബ​ണ്ട് റോ​ഡ് പാ​ല​ത്തി​ന് 32.17 കോ​ടി​യും എ​ളം​കു​ളം സ്വി​വ​റേ​ജ് പ്ലാ​ന്റി​ന് 341.97 കോ​ടി​യു​ടെ പ​ദ്ധ​തി​ക്കും അം​ഗീ​കാ​രം ന​ൽ​കി.

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ൽ ഒ​മ്പ​ത് പ​ദ്ധ​തി​ക​ൾ​ക്ക് 600.48 കോ​ടി​യും ജ​ല​വി​ഭ​വ വ​കു​പ്പി​നു കീ​ഴി​ലു​ള്ള 467.32 കോ​ടി​യു​ടെ മൂ​ന്നു പ​ദ്ധ​തി​ക​ൾ​ക്കും ത​ദ്ദേ​ശ വ​കു​പ്പി​നു കീ​ഴി​ൽ 42.04 കോ​ടി​യു​ടെ ര​ണ്ടു പ​ദ്ധ​തി​ക​ൾ​ക്കും അം​ഗീ​കാ​ര​മാ​യി. പ​ത്ത​നം​തി​ട്ട​യി​ലെ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന് 47.93 കോ​ടി അ​നു​വ​ദി​ച്ചു. എ​ട്ട് സ്കൂ​ളു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് 31.11 കോ​ടി​യും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​നു കീ​ഴി​ൽ ട്രാ​ൻ​സ്ലേ​ഷ​ണ​ൽ റി​സ​ർ​ച് സെ​ന്റ​റി​നു​വേ​ണ്ടി 10.24 കോ​ടി​യു​ടേ​യും അ​നു​മ​തി ന​ൽ​കി.

Related Articles

Latest Articles