Thursday, May 9, 2024
spot_img

കിംസ് ഹെൽത്ത് ട്രോഫി മീഡിയ ഫുട്ബാൾ ലീഗിന് തുടക്കമായി; വിഴിഞ്ഞം തുറമുഖം ചീഫ് മാനേജിങ് ഡയറക്ടർ ദിവ്യ എസ്. അയ്യർ കിക്കോഫ് നിർവഹിച്ചു

തിരുവനന്തപുരം പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കിംസ് ഹെൽത്ത് ട്രോഫി മീഡിയ ഫുട്ബാൾ ലീഗിന്റെ കിക്കോഫ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്നു. വിഴിഞ്ഞം തുറമുഖം ചീഫ് മാനേജിങ് ഡയറക്ടർ ദിവ്യ എസ്. അയ്യരാണ് കിക്കോഫ് നിർവഹിച്ചത്.

പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ഡി.ബാലചന്ദ്രൻ, സന്തോഷ് ട്രോഫി താരം എബിൻ റോസ്, പ്രസ് ക്ലബ് സെക്രട്ടറി കെ.എൻ. സാനു, സംഘാടക സമിതി ജനറൽ കൺവീനർ എൻ.ആർ. ചന്ദ്രാനന്ദ് എന്നിവർ സംസാരിച്ചു.

Related Articles

Latest Articles