Monday, June 17, 2024
spot_img

കെ റെയിൽ പച്ചയായ തട്ടിപ്പ്; കിറ്റക്സ് വിഷയത്തിൽ വീഴ്ച സർക്കാരിൻ്റേത്; തുറന്നടിച്ച് കെ സുരേന്ദ്രൻ

കണ്ണൂർ: കിറ്റക്സ് വിഷയത്തിൽ വീഴ്ച സർക്കാരിൻ്റേതെന്ന് ബിജെപി (BJP) സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതര സംസ്ഥാന തൊഴിലാളികളുടെ ഡാറ്റ ബാങ്ക് സർക്കാരിനില്ല.ബംഗ്ലാദേശികളും രോഹിങ്ക്യൻ അഭയാർത്ഥികളും ഇവരുടെ ഇടയിലുണ്ടെന്ന് കെ സുരേന്ദ്രൻ കണ്ണൂരിൽ പറഞ്ഞു.

കെ റെയിൽ പച്ചയായ തട്ടിപ്പാണെന്നും അദ്ദേഹം വിമർശിച്ചു. ജമാഅത്തെ ഇസ്ളാമിയുമായി അവിശുദ്ധ സഖ്യം സിപിഎമ്മിനുണ്ട്. ജമാഅത്തെ കൂട്ട് കെട്ട് ആക്ഷേപം കേട്ടാലും ജനങ്ങളെയാകെ രംഗത്തിറക്കി കെ റെയിൽ വിരുദ്ധ സമരം നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു. റെയിൽവേക്ക് പങ്കാളിത്തമുള്ള പദ്ധതി ആണെങ്കിലും അടിച്ചേൽപിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ നടത്തിയ കലാപശ്രമത്തിന്റെ പശ്ചാത്തലത്തില്‍ മയക്കുമരുന്ന് റാക്കറ്റുകളെയും തീവ്രതീവ്രവാദികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം എന്ന് വ്യക്തമാക്കിയ അദ്ദേഹം റോഹിംഗ്യന്‍ അഭയാര്‍ത്ഥികളും സൗകര്യപൂര്‍വം ഇവിടെ ചേക്കേറിയിട്ടുണ്ടെന്ന വസ്തുത ആശങ്കാജനകമാണെന്നും ചൂണ്ടിക്കാട്ടി.വാദികളെയും കണ്ടെത്താന്‍ നടപടി വേണമെന്ന് അദ്ദേഹം ആവിശ്യപെട്ടിരുന്നു.

Related Articles

Latest Articles