രാജ്യത്ത് ഒമിക്രോൺ കോവിഡ് മൂന്നാം തരംഗത്തിന് കാരണമാകുമെന്ന ഭയത്തിനിടയിൽ ആശങ്കയായി ദില്ലി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 578 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലത്തെ 422-ൽ നിന്ന് 37 ശതമാനം വർദ്ധനവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ദില്ലിയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ. 142 കേസുകളാണ് ഇവിടം റിപ്പോർട്ട് ചെയിതിട്ടുള്ളത്. പിന്നാലെ മഹാരാഷ്ട്രയിൽ 141 ഉം, കേരളം 57 ഉം, രാജസ്ഥാൻ 43 ഉം, എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മൊത്തത്തിൽ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 6,531 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, ഇന്നലത്തെ അപേക്ഷിച്ച് 6.5 ശതമാനം കുറവാണ്. നിലവിൽ രാജ്യത്ത് സജീവമായ കോവിഡ് കേസുകളുടെ എണ്ണം 75,841 ആണ്.
അതേസമയം വിവാഹ, ഉത്സവ സീസണുകളുടെ പശ്ചാത്തലത്തിൽ ഒമിക്രോൺ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, നേരത്തെ കേസുകളുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് ഇളവ് നൽകിയ നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരാൻ അധികൃതരെ പ്രേരിപ്പിച്ചിരിക്കുകയാണ്.

