Monday, June 10, 2024
spot_img

പക ഒടുങ്ങുന്നില്ല…ടിപിയുടെ മകനെയും കൊല്ലുമെന്ന് സിപിഎം..!!

പക ഒടുങ്ങുന്നില്ല…ടിപിയുടെ മകനെയും കൊല്ലുമെന്ന് സിപിഎം..!! | CPM

ടി പി ചന്ദ്രശേഖരന്റെയും കെ.കെ.രമ എംഎല്‍എയുടെയും മകന് വധഭീഷണി. കെ കെ രമ എംഎല്‍എയുടെ ഓഫീസ് വിലാസത്തിലെത്തിയ കത്തിലാണ് ഭീഷണി. ചാനല്‍ ചര്‍ച്ചയില്‍ എ എന്‍ ഷംസീറിനെതിരെ ഒരു ആര്‍എംപിക്കാരനും സംസാരിക്കരുത് എന്നാണ് കത്തിലെ പ്രധാന പരാമര്‍ശം. ടിപിയുടെ മകനെയും, ആര്‍എംപി നേതാവ് എന്‍ വേണുവിനെതിരെയുമാണ് കത്ത്. സിപിഎമ്മിനെതിരെ മാധ്യമങ്ങളില്‍ വന്ന് ചര്‍ച്ച ചെയ്ത ടി.പിയെ 51 വെട്ട് വെട്ടിയാണ് തീര്‍ത്തതെന്നും എം.എല്‍.എ രമയുടെ മകനെ അധികം വളരാന്‍ വിടില്ലെന്നും അവന്റെ മുഖം 100 വെട്ട് വെട്ടി പൂക്കൂല പോലെ നടുറോഡില്‍ ചിതറുമെന്നും കത്തില്‍ പറയുന്നു.

പാര്‍ട്ടി പറഞ്ഞത് കേള്‍ക്കാഞ്ഞിട്ടാണ് ടിപിയെ കൊന്നതെന്നും ഷംസീറും പി.ജയരാജനുമാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും കത്തിലുണ്ട്. നിരവധി തവണ ടിപിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും കത്തില്‍ പറയുന്നു. ഒപ്പം, ടിപിയെ 51 വെട്ടിനാണ് കൊന്നതെങ്കില്‍ വേണുവിനെ 100 വെട്ടിനു കൊല്ലുമെന്നും കത്തില്‍ പറയുന്നു.

സംഭവത്തില്‍ എന്‍ വേണു വടകര റൂറല്‍ എസ്പിക്ക് പരാതി നല്‍കി. റെഡ് ആര്‍മി കണ്ണൂര്‍ പി ജെ ബോയ്സ് എന്നാണ് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കെ കെ രമയുടെ മകനെ അധികം വളര്‍ത്തില്ലെന്നും കത്ത് പറയുന്നു. എന്‍ വേണുവിനെ അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്. കോഴിക്കോട് നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് വിവരം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles