Sunday, May 19, 2024
spot_img

ബക്രീദ് ഇളവിന്റെ പ്രത്യഘാതം കേരള സർക്കാർ നേരിടണം: രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

ദില്ലി: കോവിഡ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലും സംസ്ഥാനത്ത് ബക്രീദ് ഇളവുകൾ നൽകിയ കേരളം സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കാറ്റഗറി ഡി പ്രദേശങ്ങളിലെ ഇളവുകൾ ഭീതിപ്പെടുത്തുന്നുവെന്ന് കോടതി നിരീക്ഷിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോ‍ർട്ട് ചെയ്യുന്ന കേരളത്തിലെന്നിരിക്കെ ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെ ചോദ്യം ചെയ്താണ് സുപ്രീംകോടതിയിൽ ഹ‍ർജി എത്തിയത്.

സമ്മർദത്തിന് വഴങ്ങി കോവിഡ് ഇളവുകൾ നൽകിയത് ദയനീയം ആണെന്ന് സുപ്രീം കോടതി പറഞ്ഞു. ഇപ്പോഴത്തെ ഇളവുകൾ സ്ഥിതി ഗുരുതരമാക്കിയാൽ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് കോടതി സർക്കാരിന് നൽകുന്നത്.

അതേസമയം തന്നെ കേരളത്തിൽ ലോക്ക്ഡൗൺ മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്താനൊരുങ്ങിയിരിക്കുകയാണ് സർക്കാർ. ഇനി മുതൽ വാരാന്ത്യ ലോക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ പിൻവലിക്കാൻ ഒരുങ്ങുമ്പോഴാണ് സംസ്ഥാന സർക്കാറിനെ വിമർശിച്ച് സുപ്രീം കോടതി രംഗത്ത് വന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles