പിണറായി സർക്കാരിന്റെ വിവേചനവും പിണറായിയുടെ ദാർഷ്ട്ട്യവും ഒരുമാറ്റവുമില്ലാതെ തുടരുന്നു. ഇപ്പോഴും 5 വർഷത്തെ ഭരണത്തിൽ പറഞ്ഞ വാക്കുകളും അതുപോലെ തന്നെ ബാക്കി.
എല്ലാവര്‍ക്കും ഭവനം, സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം അഞ്ചു വര്‍ഷം പിന്നിടുമ്പോഴും ആദ്യ പട്ടികയില്‍ ഇടംപിടിക്കേണ്ടവര്‍ പോലും പടിക്കുപുറത്ത്. സര്‍ക്കാര്‍ കാപട്യത്തിന്റെ നേര്‍സാക്ഷ്യമാണ് കുണ്ടറ കിണര്‍ അപകടത്തില്‍ മരിച്ച ശിവപ്രസാദിന്റെയും രാജന്റെയും കുടുംബങ്ങളുടെ ദുരിത ജീവിതം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരായിരുന്നു മരിച്ച നാലുപേരും. ശിവപ്രസാദും രാജനും സ്വന്തമായ വീടിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ലൈഫ് പദ്ധതിയില്‍ വീടിനായി അപേക്ഷിച്ചെങ്കിലും ഇതുവരെ സര്‍ക്കാര്‍ കനിഞ്ഞില്ല.

