Sunday, January 4, 2026

കെഎൽ രാഹുൽ ആതിയ ഷെട്ടി തമ്മിലുള്ള വിവാഹം നാളെ ; വിവാഹ ചടങ്ങുകൾ സുനിൽ ഷെട്ടിയുടെ ഖണ്ഡാളയിലെ ബംഗ്ലാവിൽ

ക്രിക്കറ്റ് താരം കെഎൽ രാഹുലും ബോളിവുഡ് താരം ആതിയ ഷെട്ടിയും തമ്മിലുള്ള വിവാഹം നാളെ നടക്കുമെന്ന് റിപ്പോർട്ട്. ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകളാണ് ആതിയ ഷെട്ടി. വിവാഹ ചടങ്ങുകൾ സുനിൽ ഷെട്ടിയുടെ ഖണ്ഡാളയിലുള്ള ബംഗ്ലാവിലാകും നടക്കുക. ചടങ്ങുകളിൽ ഇരുവരുടെയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കുന്നുള്ളു.

വിവാഹ ശേഷമുള്ള ഗംഭീര സൽകാര വിരുന്നിൽ ക്രിക്കറ്റ്, സിനമാ ലോകത്തുള്ള ഒരുപാട് പ്രമുഖർ പങ്കെടുക്കും. ഹൽദി, മെഹന്ദി, സംഗീത് തുടങ്ങിയ എല്ലാ ചടങ്ങുകളും വിവാഹത്തിനുണ്ടാകും.

Related Articles

Latest Articles