Wednesday, December 31, 2025

“പാലായുടെ മാണിക്യം ” ഇന്ന് മണ്ണിലേക്ക് മടങ്ങുന്നു. കെ എം മാണിക്ക് ഇന്ന് സംസ്ഥാനം വിട ചൊല്ലും

പാലാ: കെ.എം മാണിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. മൃതദേഹം വസതിയില്‍ പൊതു ദര്‍ശനത്തിന് വച്ചശേഷം ഉച്ചയോടെ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും.

വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രല്‍ പള്ളിയിലാണ് സംസ്കാരം. കരിങ്ങോഴക്കല്‍ വീട്ടില്‍ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരെയാണ് പാലാ കത്തീഡ്രല്‍ പള്ളി. എഐസിസി സെക്രട്ടറി ഉമ്മന്‍ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ മുഴുവന്‍ സമയവും പൊതുദര്‍ശനത്തിലും സംസ്കാരശുശ്രൂഷകളിലും പങ്കെടുക്കും.

മാണിയോടുള്ള ആദരസൂചകമായി പാലാ നഗരത്തില്‍ കടകള്‍ ഇന്ന് അടച്ചിടും.

Related Articles

Latest Articles