Sunday, May 19, 2024
spot_img

പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളും മദ്യവും ജിഎസ് ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കില്ല, പക്ഷെ പെട്രോൾ വില കേന്ദ്രം കുറയ്ക്കണം; വിചിത്ര നിലപാടുമായി കെ എൻ ബാലഗോപാൽ

ദില്ലി:പെട്രോൾ ജി എസ് ടിയിൽ കൊണ്ടുവരണം എന്ന് രാജ്യത്ത് മുറവിളി ഉയരവെ, പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ള്‍ കൂ​ടി ജി​എ​സ്ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ര്‍​ദേ​ശം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ല്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഇ​ന്ധ​ന വാ​റ്റ് നി​കു​തി കു​റ​യ്ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ജി​എ​സ്ടി​ക്കു പു​റ​ത്ത് മ​ദ്യ​വും ഇ​ന്ധ​ന​വും ആ​ണ് ശേ​ഷി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ങ്ങ​ളു​ടെ ശേ​ഷി​ച്ച നി​കു​തി അ​വ​കാ​ശം കൂ​ടി ക​വ​രാ​ന്‍ അ​നു​വ​ദി​ക്കാ​നാ​കി​ല്ല. ഇ​ന്ധ​നം, മ​ദ്യം എ​ന്നി​വ​യി​ല്‍ മാ​ത്ര​മാ​ണു സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു നി​കു​തി അ​വ​കാ​ശ​മു​ള്ള​ത്. അ​തു കൂ​ടി കേ​ന്ദ്ര​ത്തി​നു ന​ല്‍​കു​ന്ന​ത് സം​സ്ഥാ​ന താ​ത്പ​ര്യ​ത്തി​ന് എ​തി​രാ​ണ്. അ​തി​നാ​ല്‍ സ​മ്മ​തി​ക്കി​ല്ല. പെ​ട്രോ​ളി​നും മ​ദ്യ​ത്തി​നും അ​ടു​ത്തി​ടെ കേ​ര​ളം നി​കു​തി കൂ​ട്ടി​യി​ട്ടി​ല്ലെ​ന്നും ബാ​ല​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles