Friday, May 17, 2024
spot_img

സോണിയ പടിയിറങ്ങുന്നു, പകരം പ്രസിഡന്റായി കമൽനാഥ് ; കോൺഗ്രസിൽ നേതൃമാറ്റം ?

ദില്ലി: കോണ്‍ഗ്രസ് പാർട്ടിയിൽ പ്രസിഡന്റിന് വേണ്ടി മുറവിളി ശക്തമായിരിക്കേ സീനിയര്‍ നേതാവ് കമല്‍നാഥ് അദ്ധ്യക്ഷനായേക്കുമെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച കമല്‍നാഥ് സോണിയഗാന്ധിയെയും പ്രിയങ്കാഗാന്ധിയെയും സന്ദര്‍ശിച്ചതായും ഇക്കാര്യം ചര്‍ച്ച ചെയ്തതായുമാണ് വിവരം. സോണിയാഗാന്ധി പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങുമെന്നും കമല്‍നാഥിനെ ഇടക്കാല പ്രസിഡന്റാക്കിയേക്കുമെന്നുമാണ് സൂചനകള്‍.

നേതൃമാറ്റം സംബന്ധിച്ച കാര്യങ്ങള്‍ ചർച്ച ചെയ്യാനാണ് സോണിയയും കമല്‍നാഥും കൂടിക്കാഴ്ച നടത്തിയതെന്നാണ് ഇരുവരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തിയത്. അധ്യക്ഷനെ തെരഞ്ഞെടുക്കാനായി പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനു തൊട്ടുപിറകെയായി കോൺഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചേരുമെന്നാണ് വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ 2019 ജൂലൈയില്‍ രാഹുല്‍ അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചതോടെയാണ് സോണിയാഗാന്ധി താല്‍ക്കാലിക അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. അതേസമയം ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പാര്‍ടിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഒരു മുഴുവന്‍ സമയ പ്രസിഡന്റിനായി പാര്‍ട്ടിയില്‍ ആവശ്യം ശക്തമായത്.

ബിജെപിയില്‍ നിന്നും തുടര്‍ച്ചയായി തിരിച്ചടി ഏറ്റുവാങ്ങേണ്ടി വന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന് സ്ഥിരം സംവിധാനം വേണമെന്ന് സീനിയര്‍ നേതാക്കളായ 23 പേര്‍ ചേര്‍ന്ന് കത്തയച്ചിരുന്നു. പാർട്ടി നേതൃത്വത്തിൽ തുടരുന്ന അനിശ്ചിതാവസ്ഥ കോൺഗ്രസിനെ സംഘടനാപരമായി ദുര്‍ബലപ്പെടുത്തുകയും പ്രവർത്തകരുടെ ആത്മവിശ്വാസം തകര്‍ക്കുകയും ചെയ്യുന്നുണ്ടെന്ന പരാതിയുമായി 23 മുതിർന്ന കോൺഗ്രസ് നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. ഗുലാം നബി ആസാദ്, ശശി തരൂര്‍, ആനന്ദ് ശര്‍മ്മ, കപില്‍ സിബല്‍, മനീഷ് തിവാരി തുടങ്ങിയ നേതാക്കള്‍ നേതൃമാറ്റ കാര്യം ശക്തമായി ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗാന്ധികുടുംബത്തിന്റെ വിശ്വസ്തന്‍ എന്ന നിലയില്‍ കമല്‍നാഥിനെ പാര്‍ട്ടിയുടെ ചുമതല ഏല്‍പ്പിച്ചേക്കുമെന്നാണ് കരുതുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles