ഇരവിപുരം: സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നഗ്നത പ്രദർശനം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. ഇരവിപുരം വാളത്തുംഗൽ കാഞ്ഞിരക്കാട്ട് വയൽ ഹാജിറ മൻസിലിൽ എൻ. മുഹമ്മദ് അലി ജിന്നയെയാണ് (46) പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരി മാസം 28-ന് രാവിലെയാണ് സംഭവം നടന്നത്. ചൂളം വിളിച്ച് പതിനൊന്നുകാരിയുടെ ശ്രദ്ധയാകർഷിച്ച ശേഷം ഇയാൾ നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു.
പ്രതിയെ പിടികൂടിയത് ഇരവിപുരം ഇൻസ്പെക്ടർ വി.വി അനിൽകുമാർ, സബ് ഇൻസ്പെക്ടർമാരായ അരുൺഷാ, സുനിൽകുമാർ, സന്തോഷ്, ബാബു, ദിനേശ്, എ.എസ്.ഐ പ്രദീപ്, സി.പി.ഒമാരായ ശോഭ, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് . ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

