തിരുവനന്തപുരം: കണ്ണൂരിലെ കള്ളവോട്ട് വാര്‍ത്തകളോട് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കള്ളവോട്ടെന്നത് യുഡിഎഫിന്റെ കള്ള പ്രചരണതന്ത്രം മാത്രമാണെന്ന് കോടിയേരി പറഞ്ഞു.
അതേസമയം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയേയും കോടിയേരി വിമര്‍ശിച്ചു. ടീക്കാറാം മീണ യുഡിഎഫിന്റെ പ്രചരണ തന്ത്രത്തിന്റെ ഭാഗമായെന്നും ആരോപണ വിധേയരോട് അദ്ദേഹം വിശദീകരണം തോടിയില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി. ടീക്കാറാം മീണയുടെ നടപടിയെ നിയമപരമായി ചോദ്യം ചെയ്യും. മാധ്യമ വിചാരണക്ക് അനുസരിച്ച് തീരുമാനം എടുക്കേണ്ട ഒരാളല്ല മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

