തിരുവനന്തപുരം: മകന്‍ ബിനോയി കോടിയേരിക്കെതിരായ ലൈംഗിക ആരോപണ കേസില്‍ സിപിഎം ഇടപെടില്ലെന്നും ബിനാേയ് എവിടെയാണെന്ന് അറിയില്ലെന്നും നല്ലപിളള് ചമഞ്ഞ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മകന്റെ പിന്നാലെ പോകാറില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസിന്റെ നിജസ്ഥിതി അന്വേഷണത്തിലൂടെ അറിയേണ്ടതുണ്ട്. മകനെ സംരക്ഷിക്കാന്‍ പാര്‍ട്ടിയോ താനോ തയ്യാറാകില്ല. കേസ് ബിനോയി തന്നെ നേരിടണം. മക്കള്‍ വിദേശത്ത് പോകുമ്പോള്‍ തനിക്ക് പിന്നാലെ പോകാന്‍ കഴിയുമോ എന്നും തന്റെ കൂടെയുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു എന്നും കോടിയേരി സമ്മതിച്ചു
കേസ് വന്നപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിയുന്നത്. മകനെ സംരക്ഷിക്കുന്ന ഒരു നിലപാടും താന്‍ സ്വീകരിച്ചിട്ടില്ല. മകന്‍ എവിടെയെന്ന് തനിക്ക് അറിയില്ല. ദിവസങ്ങളായി ബിനോയിയെ കണ്ടിട്ട്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുംബൈ പോലീസ് നോക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
പരാതിക്കാരിയായ യുവതിയുടെ കുടുംബം തന്നോട് സംസാരിച്ചുവെന്ന വാദം തെറ്റാണ്. യുവതിയോ ബന്ധുക്കളോ തന്നോട് സംസാരിച്ചിട്ടില്ല. വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിട്ടുള്ളതാണെന്നും താന്‍ കൂടുതലായി ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

