Monday, May 20, 2024
spot_img

ജമ്മു കശ്മീരില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോടിയേരി

കാസര്‍കോട് : ജമ്മു കശ്മീരില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സാമ്പത്തിക, കാര്‍ഷിക മേഖലകളിലടക്കം എല്ലാ മേഖലകളിലും കേന്ദ്ര സര്‍ക്കാര്‍ പരാജയമായിരുന്നു. ഇതിനെതിരായ ഉണ്ടായേക്കാവുന്ന ജനരോഷം മറച്ച് വയ്ക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ കശ്മീര്‍ വിഭജനം നടത്തിയിരിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ബിജെപി അനുകൂല നിലപാടെടുക്കുകയാണെന്നും കോണ്‍ഗ്രസ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ മറന്നുവെന്നും കോടിയേരി ആരോപിച്ചു.

Related Articles

Latest Articles