Wednesday, May 15, 2024
spot_img

വിവാദ പരാമര്‍ശവുമായി പിണറായി വിജയന്‍; രാമായണവും മഹാഭാരതവും എഴുതിയത് ബ്രാഹ്മണനല്ല

തിരുവനന്തപുരം: സംസ്‌കൃതം ബ്രാഹ്മണ്യത്തിന്‍റെ ഭാഷയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാമായണവും മഹാഭാരതവും എഴുതിയത് ബ്രാഹ്മണരല്ല, ദളിതരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാഷയെ ഒരു മതവുമായി ബന്ധപ്പെടുത്തരുത്.

തിരുവനന്തപുരം സംസ്‌കൃത കോളേജിന്റെ 130-ാം വാർഷികത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.സംസ്‌കൃതം ബ്രാഹ്മണ്യത്തിന്‍റെ ഭാഷയാണോ? അല്ലെന്നതിന്‍റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ് നമ്മുടെ പുരാണ ഇതിഹാസങ്ങൾ. രാമായണം എഴുതിയത് ബ്രാഹ്മണനാണോ? മഹാഭാരതം എഴുതിയത് ബ്രാഹ്മണനാണോ? ഇതൊന്നും ബ്രാഹ്മണന്‍റേതല്ല. പിന്നെയോ, ആധുനിക സാമൂഹിക വീക്ഷണത്തിൽ ദളിതർ എന്നു വിശേഷിപ്പിക്കാവുന്ന ആളുകളാണ് ഈ പുരാണ ഇതിഹാസങ്ങളുടെ സൃഷ്ടാക്കളെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാമായണം എഴുതിയത് വനവാസിയായ ഒരാളായിരുന്നു. മഹാഭാരതം എഴുതിയത് മുക്കുവ സമുദായത്തിൽ പെട്ട ഒരാളായിരുന്നു. ഇവരൊന്നും ചാതുർ വർണ്യ ശ്രേണിയുടെ എവിടെയെങ്കിലും സ്ഥാനമുള്ളവരല്ല. ഏതെങ്കിലും വാക്കുകൊണ്ട് അവരുടെ പശ്ചാത്തലം വിശേഷിപ്പിക്കാൻ കഴിയുമെങ്കിൽ അത് ദളിതർ എന്നാകും അതെന്നും പിണറായി വിജയൻ പറഞ്ഞു

Related Articles

Latest Articles