Monday, May 27, 2024
spot_img

റാഗിംഗുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കം അവസാനിച്ചത് ബസിൽ; കോയമ്പത്തൂരിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് ബസ് തടഞ്ഞ് ക്രൂര മർദ്ദനം

പാലക്കാട് : കോയമ്പത്തൂരിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമർദ്ദനം. സ്വകാര്യ കോളജിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. ഒരു കൂട്ടം ആളുകൾ ബസിലേക്ക് കയറി വന്ന് വിദ്യാർത്ഥികളെ മർദ്ദിക്കുകയായിരുന്നു.

ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു സംഭവം നടന്നത്. പാലക്കാട് പുതുശ്ശേരിയിൽ ബസ് തടഞ്ഞായിരുന്നു ആക്രമണം. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പുറത്തുനിന്ന് ബസിൽ കയറി വന്ന ആളുകൾ മലയാളി കുട്ടികളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയത്. ഇവരുടെ മുഖം ദൃശ്യങ്ങളിൽ വ്യക്തമാണ്.

റാഗിംഗുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിൽ പുറത്തുള്ളവർ ഇടപെടുകയായിരുന്നു എന്നാണ് വിവരം. കോളേജിലെ വിദ്യാർത്ഥികൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന പത്തോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Related Articles

Latest Articles