Monday, May 6, 2024
spot_img

വാഹന പരിശോധനക്കിടയിൽ ചെന്നൈയിൽ പോലീസ് ഉദ്യോഗസ്ഥരുടെ കൊലപാതകം; നാല് ഐഎസ്‌ഐഎസ് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

ദില്ലി: വാഹന പരിശോധനക്കിടയിൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി. ഐഎസ്‌ഐഎസ് പ്രവർത്തകരായ സാദിഖ് ബാഷ, ആർ ആഷിഖ്, മുഹമ്മദ് ഉർഫാൻ, റഹമ്മത്തുള്ള എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.

പ്രതികൾ ഐഎസ്‌ഐഎസിന്റെ സജീവ പ്രവർത്തകരും അൽഖ്വയ്ദയും നാഷണൽ തൗഫിദ് ജമാത്തുമായി ബന്ധമുള്ളവരാണെന്നും എൻഐഎ വ്യക്തമാക്കി. ഖിലാഫത്ത് പാർട്ടി ഓഫ് ഇന്ത്യ, ഖിലാഫത്ത് ഫ്രണ്ട് ഓഫ് ഇന്ത്യ, ഇന്റലക്ച്വൽ സ്റ്റുഡന്റ്‌സ് ഓഫ് ഇന്ത്യ എന്നീ പേരുകളിൽ ഇന്ത്യയിൽ ഗ്രൂപ്പുകൾ ഉണ്ടാക്കിയിരുന്നു. തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിൽ റിക്രൂട്ട്മെന്റ് യജ്ഞവും ആരംഭിച്ചിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു.

ഹരിയാനയിലെ കർണാൽ ജില്ലയിലെ മധുബനിലുള്ള ബത്രാര ടോൽ പ്ലാസയിൽ നിന്നും ഐഇഡികളും ആയുധ ശേഖരവും കണ്ടെടുത്തിരുന്നു.കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി പഞ്ചാബിലും ജമ്മു കശ്മീരിലുമായി റെയ്ഡ് നടത്തിയിരുന്നു. ഡിജിറ്റൽ ഉപകരണങ്ങളും വെടിയുണ്ടകളും ഏജൻസി കണ്ടെത്തുകയും ചെയ്തു.

Related Articles

Latest Articles