Sunday, May 19, 2024
spot_img

ചേലൂർ മനയുടെ മണിച്ചിത്രത്താഴ് പൊളിച്ച് മോഷണം; കൊൽക്കത്ത സ്വദേശി ഷഹാബുദ്ദീൻ പിടിയിൽ,അറസ്റ്റിലാവുന്നത് സാധനങ്ങൾ കടത്തുന്നതിനിടെ

തൃശ്ശൂർ: പ്രശസ്തമായ ചേലൂർ മനയുടെ മണിച്ചിത്രത്താഴ് തകർത്ത് മോഷണം, കൊൽക്കത്ത സ്വദേശിയെ പോലീസ് പിടികൂടി.സാധനങ്ങൾ കടത്തുന്നതിനിടെയാണ് കൊൽക്കത്ത സ്വദേശിയെ പൊലീസ് പിടികൂടിയത്.അര നൂറ്റാണ്ടിലധികം പഴക്കമുള്ള ഓട്ട്, പിച്ചള പാത്രങ്ങൾ ചാക്കുകളിൽ നിറച്ച് കടത്തുംവഴിയാണ് പോലീസ് പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് കൊൽക്കത്ത സ്വദേശി ഷഹാബുദ്ദീൻ ചേലൂർ മനയിൽ മോഷണത്തിന് എത്തിയത്. മനയുടെ മുൻവാതിലിലെ മണിച്ചിത്രത്താഴ് പൂട്ട് തകർത്താണ് പ്രതി അകത്തു കടക്കുന്നത്. ചേലൂർ മനയിൽ നാല് പതിറ്റാണ്ടിലധികമായി ആള്‍ താമസമില്ല. മേല്‍നോട്ടക്കാര്‍ മനയില്‍ വല്ലപ്പോഴും വന്നുപോവുകയാണ് പതിവ്. അകത്തു കടന്ന പ്രതി പല മുറികളിലായി കൂട്ടിയിട്ടിരുന്ന സാധനങ്ങൾ ചാക്കിലാക്കി പുറത്തു കടത്താനാണ് ശ്രമിച്ചത്

Related Articles

Latest Articles