Thursday, December 18, 2025

കൊല്ലത്ത് എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി തൂങ്ങിമരിച്ചു

കൊല്ലം: എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചല്‍ കോട്ടുക്കല്‍ സ്വദേശി മണി രാജന്‍ ആണ് മരിച്ചത്. എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ വിചാരണ നേരിടുന്ന പ്രതിയാണ് ഇയാള്‍. ഇന്ന് രാവിലെയാണ് കിളിമാനൂര്‍ അടയം വെയിറ്റിംഗ് ഷെഡ്ഡിന് സമീപം ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഉടൻ തന്നെ പോലീസിനെ അറിയിക്കുകയായിരുന്നു.

മൃതദേഹം പരിശോധിച്ചപ്പോള്‍ കിട്ടിയ കത്തില്‍ ഒരു ഫോണ്‍ നമ്പർ ഉണ്ടായിരുന്നു. ആ നമ്പറിൽ വിളിച്ച്‌ അന്വേഷിച്ചപ്പോഴാണ് ഇത് പോക്‌സോ കേസ് പ്രതിയാണെന്ന് മനസിലായത്. ഇയാൾ ആറ് മാസം മുന്‍പ് എട്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ജയിലിലായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഇയാൾക്ക് ജാമ്യം ലഭിച്ചത്. പുറത്തിറങ്ങിയ ഇയാള്‍ വീട്ടിലേക്ക് എത്തിയിരുന്നില്ല. കേസുമായി ബന്ധപ്പെട്ട വിചാരണ ഇപ്പോള്‍ നടക്കുന്നതിനിടെയാണ് ആത്മഹത്യ. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles