Wednesday, November 25, 2026

ദേവീക്ഷേത്രത്തില്‍ ഭക്ഷ്യവിഷബാധ: വ്യാജപ്രചാരണത്തിന് പിന്നില്‍ ഐസ്‌ക്രീം ലോബികള്‍

കൊല്ലം: തൃപ്പനയം ദേവീക്ഷേത്രത്തില്‍ ഭക്ഷ്യവിഷബാധയെന്ന വ്യാജ പ്രചരണത്തിന് പിന്നില്‍ ഐസ്‌ക്രീം ലോബികളുടെ കുടിപ്പക.കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തില്‍നിന്നും ഐസ്‌ക്രീം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന പേരിലായിരുന്നു വ്യാജപ്രചാരണമുണ്ടായത്.

എന്നാല്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. ക്ഷേത്രത്തില്‍ എല്ലാവര്‍ഷവും ഉത്സവത്തിന് ഐസ്‌ക്രീം ഉള്‍പ്പടെയുള്ളവ ലേലം ചെയ്ത കൊടുക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ലേലം പിടിച്ച സംഘങ്ങള്‍ തമ്മില്‍ അന്ന് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ലേലം കിട്ടാതെ പോയ സംഘത്തില്‍പ്പെട്ടവരാണ് ഇത്തരം വ്യാജ ആരോപണവുമായി രംഗത്ത് എത്തിയത്.

ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിയവര്‍ ഐസ് ക്രീം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റെന്നും തൊട്ടടുത്ത സ്വകര്യ ആശുപത്രിയില്‍ നിരവധി പേര്‍ ചികിത്സ തേടിയെന്നുമായിരുന്നു പ്രചാരണം. എന്നാല്‍ സ്വകാര്യ ആശുപത്രി ഈ പ്രചാരണം പൂർണമായും നിഷേധിച്ചു.

Related Articles

Latest Articles