Friday, May 17, 2024
spot_img

റഷ്യൻ വിദേശകാര്യമന്ത്രി നാളെ ഇന്ത്യയിലെത്തും

ദില്ലി : റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് നാളെ ഇന്ത്യയിലെത്തും . കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള ആയുധ-എണ്ണവ്യാപാരത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനായാണ് സന്ദർശനം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഇപ്പോൾ നിലവിൽ അദ്ദേഹം ചൈനീസ് സന്ദർശനത്തിലാണ്.റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ യുക്രെയ്നെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് ശേഷം ഒരു മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്.

രണ്ട് ദിവസത്തെ ചൈനിസ് സന്ദർശനത്തിന് ശേഷമാണ് ലാവ്‌റോവ് ഇന്ത്യയിലെത്തുന്നത്. യുക്രെയ്ൻ അധിനിവേശത്തിൽ പാശ്ചാത്യ രാജ്യങ്ങൾ ഉൾപ്പെടെ റഷ്യയിൽ സമ്മർദ്ദം ശക്തമാക്കിയ സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രിയുടെ ഇപ്പോളത്തെ ഇന്ത്യാ സന്ദർശനം.

Related Articles

Latest Articles