കൊല്ലം: അഞ്ചലില്‍ കാണാതായ രണ്ടരവയസ്സുകാരനെ കണ്ടെത്തി. ഇന്നലെയാണ് കുട്ടിയെ കാണാതാകുന്നത്. വീടിന് സമീപമുള്ള റബര്‍ തോട്ടത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. നിലവിൽ കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
തടിക്കാട് സ്വദേശികളായ അന്‍സാരി, ഫാത്തിമ ദമ്പതികളുടെ മകന്‍ ഫര്‍ഹാനെ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കാണാതായത്. കുട്ടി മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് കാണാതായത്. എന്നാൽ കാണാതാകും മുമ്പ് കുട്ടി കരയുന്ന ശബ്ദം കേട്ടെന്ന് മാതാവ് പോലീസിനോട് പറഞ്ഞിരുന്നു.
പോലിസും ഫയര്‍ഫോഴ്‌സും നാട്ടുകാരും സംയുക്തമായി തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ ഇന്നലെ കണ്ടെത്താനായിരുന്നില്ല. തിരച്ചില്‍ തുടരുന്നതിനിടെയാണ് ഇന്ന് റബര്‍ തോട്ടത്തില്‍ നിന്നും കുട്ടിയെ കണ്ടെത്തിയത്.

