Saturday, November 21, 2026

നാല് മണിക്കൂര്‍; ആറിടങ്ങളില്‍ തോക്ക് ചൂണ്ടി മോഷണം; ഭീതിയില്‍ നാട്ടുകാര്‍

കൊല്ലം: കൊല്ലത്ത് തോക്ക് ചൂണ്ടി മാലമോഷണം. നാലു മണിക്കൂറിനിടെ ആറു ഇടങ്ങളിലാണ് മോഷണം നടന്നത്. പ്രതികളുടെ സി സി ടി വി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ശനിയാഴ്ച രാവിലെ മുതല്‍ ഉച്ചവരെയുള്ള സമയത്താണ് മോഷണം നടന്നത്.

ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയായിരുന്നു മോഷണം. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് മോഷണം നടത്തിയതെന്നാണ് മാല നഷ്ടമായവര്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. കുമ്പളം സ്വദേശിയായ യുവാവ് കുണ്ടറ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു വച്ചുപോയ ബൈക്ക് മോഷ്ടിച്ചെടുത്താണ് പ്രതികള്‍ കൃത്യം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Related Articles

Latest Articles