കോഴിക്കോട്- കൂടത്തായി കൂട്ടക്കൊലപാതകത്തില്‍ ജോളി ഉള്‍പ്പെടെ മൂന്ന് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.മരിച്ച റോയിയുടെ ഭാര്യയാണ് ജോളി. ഇതിന് പുറമെ ജ്വല്ലറി ജീവനക്കാരന്‍ മാത്യു,സ്വര്‍ണ്ണപണിക്കാരന്‍ പ്രജുകുമാര്‍ എന്നിവരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. സയനൈഡ് എത്തിച്ചുകൊടുത്ത ജ്വല്ലറി ജീവനക്കാരനാണ് മാത്യു.ജോളിയുമായി സൗഹൃദത്തിലായിരുന്നെന്നും സയനൈഡ് എത്തിച്ച് നല്‍കിയത് താനാണെന്നും മാത്യു ചോദ്യം ചെയ്യലില്‍ പോലീസിനോട് സമ്മതിച്ചു.

