Tuesday, January 6, 2026

കൂടത്തായി കൂട്ടദുരൂഹ മരണം: അടുത്ത ബന്ധുവും സുഹൃത്തും കസ്റ്റഡിയില്‍, അറസ്റ്റ് ഉടന്‍

കോഴിക്കോട് : കൂടത്തായിയില്‍ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും വര്‍ഷങ്ങളുടെ ഇടവേളകളില്‍ മരിച്ച സംഭവത്തില്‍ അടുത്ത ബന്ധുവും സുഹൃത്തും കസ്റ്റഡിയില്‍. മരിച്ച റോയിയുടെ ഭാര്യ ജോളിയും ജോളിയുടെ അടുത്ത സുഹൃത്തും ജ്വല്ലറി ജീവനക്കാരനുമാണ് കസ്റ്റഡിയിലുള്ളത്.ഇന്നലെ വൈകിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് സ്ഥിരീകരിച്ചു.സയനൈഡ് എത്തിച്ച് നല്‍കിയത് സുഹൃത്താണെന്നാണ് സംശയം. ജോളിയെ പോലീസ് ചോദ്യം ചെയ്യുകയാണ്. വൈകുന്നേരത്തോടെ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

ദുരൂഹമരണങ്ങള്‍ ‘സ്ലോ പോയിസണിംഗ്’ മൂലമെന്ന് റൂറല്‍ എസ്. കെ.ജി സൈമണ്‍ പറഞ്ഞു. പതിയെപ്പതിയെ മരിക്കുന്ന തരത്തില്‍ ചെറിയ അളവില്‍ ഭക്ഷണത്തിലും മറ്റും ദേഹത്തില്‍ വിഷാംശം എത്തിച്ചതുകൊണ്ടാണ് ആറ് പേരും പല വര്‍ഷങ്ങളുടെ ഇടവേളകളില്‍ മരിച്ചത്. സയനൈഡ് ചെറിയ അളവില്‍ ദേഹത്ത് എത്തിയതാണ് മരണകാരണമെന്ന് റൂറല്‍ എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.

കേസില്‍ മറ്റ് ബന്ധുക്കള്‍ക്ക് ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതില്‍ പൊലീസ് ഇതുവരെ വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇപ്പോള്‍ കുറ്റാരോപിതയായ ജോളി പിന്നീട് വിവാഹം കഴിച്ചത് മരിച്ച സിലിയുടെ ഭര്‍ത്താവിനെയാണ്. ഗൃഹനാഥനായിരുന്ന ടോം തോമസിന്റെ സഹോദരന്റെ മകനാണിയാള്‍. ഇയാളുടെ ഭാര്യ സിലിയും പത്ത് മാസം പ്രായമുള്ള കുഞ്ഞും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചിരുന്നു.

കുറ്റസമ്മതമൊഴി നല്‍കിയ ജോളിയുടെ വീടും പരിസരവും നിരീക്ഷണത്തിലാണ്.

Related Articles

Latest Articles