Monday, December 29, 2025

കുഞ്ഞപ്പന്റെ തമിഴന്‍’കൂഗിള്‍ കുട്ടപ്പന്‍’ : ടീസറെത്തി

സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും സൂപ്പര്‍ഹിറ്റാക്കിയ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ തമിഴ് റീമേക്കിന്റെ ടീസര്‍ പുറത്തുവിട്ടു. ‘കൂഗിള്‍ കുട്ടപ്പ’ എന്ന പേരില്‍ ഇറങ്ങുന്ന ചിത്രത്തിന്റെ സംവിധാനം ശബരിയും ശരവണനുമാണ്.

സുരാജിന്റെ വേഷം കൈകാര്യം ചെയ്യുന്നത് സംവിധായകനായ കെ.എസ് രവികുമാറാണ്.അദ്ദേഹം തന്നെയാണ് നിര്‍മാതാവും. യോഗി ബാബു,തര്‍ശന്‍,ലോസ്ലിയ എന്നിവരാണ് മറ്റ് താരങ്ങള്‍ .സംഗീത സംവിധാനം ജിബ്രാനാണ്. മലയാളത്തില്‍ നവാഗതനായ രതീഷ് പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രം വന്‍ ഹിറ്റായിരുന്നു. തമിഴിലും വന്‍ ഹിറ്റ്തന്നെ പ്രതീക്ഷിച്ചാണ് റീമേക്ക് ഒരുങ്ങുന്നത്.

Related Articles

Latest Articles