Wednesday, May 15, 2024
spot_img

കോട്ടയത്ത് ഉരുൾപൊട്ടൽ: വീട് തകര്‍ന്നു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോട്ടയം: കോട്ടയത്ത് ശക്തമായ ഉരുള്‍പൊട്ടല്‍. ഭരണങ്ങാനം പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായിരിക്കുന്നത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭരണങ്ങാനത്തിനടുത്ത് കുറുമണ്ണിന് സമീപം രണ്ടുമാവ് ചായനാനിക്കല്‍ ജോയിയുടെ വീട് ഉരുള്‍പൊട്ടലില്‍ തകര്‍ന്നു.

ആറു പേരാണ് അപകട സമയത്ത് വീടിനുള്ളില്‍ ഉണ്ടായിരുന്നത്. തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. വീട്ടിലുണ്ടായിരുന്നവര്‍ ബന്ധുവീട്ടിലേക്ക് മാറിയിട്ടുണ്ട്. കടനാട്, ഭരണങ്ങാനം പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ് ഉരുള്‍പൊട്ടലുണ്ടായത്.

 

Related Articles

Latest Articles