Friday, May 10, 2024
spot_img

നയന്‍താര-വിഘ്‌നേഷ് വിവാഹ സത്ക്കാരം മാലി ദ്വീപിലല്ല; ചെന്നൈയിലെന്ന് റിപ്പോർട്ട്

നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹ ജൂണ്‍ 9ന് നടക്കുമെന്നും ശേഷം സുഹൃത്തുക്കള്‍ക്കായുള്ള റിസപ്‌ഷന്‍ മാലി ദ്വീപില്‍ നടത്തുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. പക്ഷെ, റിസപ്‌ഷന്‍ മാലി ദ്വീപിലല്ല മറിച്ച്‌ ചെന്നൈയില്‍ വെച്ചായിരിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്.

നയന്‍താരയും വിഘ്നേഷ് ശിവനും ഡെസ്റ്റിനേഷന്‍ വെഡിങ്ങ് ആയിരുന്നു ആദ്യം പദ്ധയിട്ടിരുന്നത്. എന്നാല്‍ പല കാരണങ്ങളാല്‍ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ജൂണ്‍ 9ന് തിരുപ്പതിയില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ആയിരിക്കും വിവാഹം. ശേഷം സിനിമയിലെ സുഹൃത്തുക്കള്‍ക്കായി ചെന്നൈയില്‍ റിസപ്‌ഷന്‍ നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇരുവരുടെയും വിവാഹ വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നെങ്കിലും ഇത് സംബന്ധിച്ച സ്ഥിരീകരണം താരങ്ങളില്‍ നിന്നും ഉണ്ടായിരുന്നില്ല. അജിത്ത്- വിഘ്‌നേഷ് ചിത്രത്തിന്റെ ഷൂട്ടിങിന് മുന്‍പ് വിവാഹം നടത്താനാണ് ആലോചിക്കുന്നതാണെന്നാണ് വിവരം. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി പ്രണയത്തിലാണ് ഇരുവരും. കഴിഞ്ഞ വര്‍ഷം വിവാഹ നിശ്ചയവും നടന്നിരുന്നു.

വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിഘ്‌നേഷ് ശിവന്‍ ചിത്രം കാതുവാക്കുള്ള രണ്ട് കാതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. നയന്‍താര കണ്‍മണി എന്ന റോളിലും സാമന്ത ഖദീജ എന്ന റോളിലുമെത്തുന്ന ചിത്രം ട്രയാങ്കിള്‍ ലൗ സ്റ്റോറിയാണ്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ എസ്.എസും റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്‍താരയും വിഘ്‌നേഷ് ശിവനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Related Articles

Latest Articles