Wednesday, January 7, 2026

കോട്ടയത്ത് ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
കേസെടുത്ത് പോലീസ്

കോട്ടയം: അയർകുന്നത്ത് ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അയർക്കുന്നം അയ്യൻകുന്ന് കോളനിയിൽ താമസിക്കുന്ന സുനിൽ, ഭാര്യ മഞ്ജുള എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ദമ്പതികളുടെ മകൻ ട്യൂഷൻ ക്ലാസ്സ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അച്ഛനെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

മഞ്ജുള കിടപ്പുമുറിയിലെ കട്ടിലിലും സുനിൽ തൂങ്ങിമരിച്ച നിലയിലുമായിരുന്നു ഉണ്ടായിരുന്നത്. ഭർത്താവ് സുനിൽ മഞ്ജുളയെ കൊലപ്പെടുത്തി എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ എങ്ങനെ കൊലപ്പെടുത്തി എന്നത് വ്യക്തമല്ല. കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്നുള്ള സംശയമാണ് പോലീസിനുള്ളത്. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമായിട്ടുള്ള കാരണങ്ങൾ പോലീസിന് കിട്ടുകയുള്ളു.

അസ്വാഭാവികമായ ശബ്ദമോ ഒന്നും തന്നെ അയൽകാർ കേട്ടതായി മൊഴിയില്ല. കുടുംബ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത ഒരു കുടുംബമാണെന്നും സമാധാനപൂർവ്വം കഴിയുന്ന ഒരു കുടുംബമാണെന്നുമുള്ള മൊഴിയാണ് നാട്ടുകാർ നൽകിയിട്ടുള്ളത്.

Related Articles

Latest Articles