Friday, September 25, 2026

കോട്ടയം കുറുവിലങ്ങാട് വാഹനാപകടം; 2 പേർ മരിച്ചു

കോ​ട്ട​യം: കുറുവിലങ്ങാട് കാ​ര്‍ ടോ​റ​സ് ലോ​റി​യി​ലി​ടി​ച്ച്‌ ര​ണ്ടു​മ​ര​ണം. പ​ന്ത​ളം സ്വ​ദേ​ശി​ക​ളാ​യ കു​ട്ട​ന്‍, മ​നോ​ജ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ബ​ന്ധു​വി​നെ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ക്കി മടങ്ങവേയായിരുന്നു അപകടമുണ്ടായത്.

അ​പ​ക​ട​ത്തി​ല്‍ ടോ​റ​സി​ന്‍റെ ഡ്രൈ​വ​ര്‍ സോ​മ​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇയാളെ ഉടൻ തന്നെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കാ​റി​ന്‍റെ ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പ്പോ​യ​താ​വാം അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് നിഗമനം.

വാ​ഹ​ന​ങ്ങ​ള്‍ ത​മ്മി​ല്‍ നേ​ര്‍​ക്കു​നേ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​നു​ള്ളി​ല്‍ കു​ടു​ങ്ങി​പ്പോ​യ യു​വാ​ക്ക​ളെ വാ​ഹ​നം വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

Related Articles

Latest Articles