Saturday, September 19, 2026

സ്ഫോടനത്തിൽ കുലുങ്ങാതെ നാഗമ്പടം മേൽപ്പാലം; പാലം പൊളിക്കാനുള്ള രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടു

കോട്ടയം: നാഗമ്പടം പഴയ റെയില്‍വേ പാലം പൊളിക്കുന്നതിനുള്ള രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടു. നിയന്ത്രിത സ്ഫോടനങ്ങളിലൂടെയാണ് പാലം തകര്‍ക്കാന്‍ തീരുമാനിച്ചിരുന്നത്. തുടര്‍ന്ന് രാവിലെ 11 മണിക്കും, ഉച്ചക്ക് 2:45 നും ശ്രമങ്ങള്‍ നടത്തുകയും ഇത് പരാജയപ്പെടുകയുമായിരുന്നു.

രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതോടെ പാലത്തിലൂടെയുള്ള വാഹന ഗതാഗതവും പാലത്തിനടിയിലൂടെയുള്ള ട്രെയിന്‍ ഗതാഗതവും പുന:രാരംഭിച്ചു. പാലം പൊളിക്കുന്നതിന്റെ ഭാഗമായി ഇന്ന് 12 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. പാലം പൊളിക്കാനുള്ള ശ്രമങ്ങള്‍ പിന്നീട് ആലോചിച്ച്‌ തീരുമാനിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Latest Articles