കോട്ടയം:കോട്ടയം സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിപ്പുകാരൻ അന്തേവാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. നടത്തിപ്പുകാരനായ ബാബു വര്‍ഗീസിന് എതിരെ പൊലീസ് കേസെടുത്തു. പീഡന പരാതി ഉയര്‍ന്നതോടെ സ്ഥാപനത്തിലെ 17 അന്തേവാസികളായ പെണ്‍കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഇടപെട്ട് മാറ്റി.
ദിവസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് പീഡന പരാതി നല്‍കിയത്. സ്ഥാപനത്തിന്‍റെ ഉടമ ആനി വര്‍ഗീസിന്‍റെ ഭര്‍ത്താവ് ബാബു,തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പെൺകുട്ടി പറയുന്നത്. പെണ്‍കുട്ടിയുടെ മൊഴി എടുത്തതിന് പിന്നാലെ കോട്ടയം എസ്‍പിക്ക് പരാതി കൈമാറുകയായിരുന്നു. തുടര്‍ന്ന് ബാബുവിനെതിരെ കേസ് എടുത്തു.

