കൊല്ലം: കൊട്ടിയം തഴുത്തലയിൽ കിണർ ഇടിഞ്ഞ് വീണ് മണ്ണിൽ കുടുങ്ങിയ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കൊട്ടിയത്തെ 60 അടി താഴ്ചയുള്ള കിണറിലേക്കാണ് ഇയാൾ വീണത്. മുട്ടക്കാവ് സ്വദേശി സുധീറാണ് മരിച്ചത്.
ഇന്നലെ ഉച്ചക്കാണ് കിണറിൽ തൊടി ഇറക്കുന്നതിനിടിയിൽ മണ്ണ് ഇടിഞ്ഞ് യുവാവിന് അപകടം ഉണ്ടായത്. കൊട്ടിയം പുഞ്ചിരി ചിറയിലെ ഒരു കിണറ്റില്‍ റിംഗ് ഇറക്കുന്നതിനിടെയാണ് സുധീര്‍ കുടുങ്ങിയത്. സുധീറിനെ കണ്ടെത്താന്‍ സമാന്തരമായ മറ്റൊരു കിണര്‍ കുഴിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഫയര്‍ഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ നാട്ടുകാരും പങ്കാളികളായിരുന്നു.

