Thursday, September 24, 2026

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ഇന്ന് തിരിതെളിയും

കൊ​ട്ടി​യൂ​ർ: ദ​ക്ഷി​ണ കാ​ശി​യെ​ന്ന​റി​യ​പ്പെ​ടു​ന്ന കൊ​ട്ടി​യൂ​രി​ലെ വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്ന് തുടക്കമാകും. ഇരുപത്തിയെട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്റെ ആദ്യചടങ്ങായ നെയ്യാട്ടം ഇന്ന് അ​ർ​ധ​രാ​ത്രി​യോ​ടെ അ​ക്ക​രെ കൊ​ട്ടി​യൂ​രി​ൽ ന​ട​ക്കും.

ചടങ്ങിനുള്ള നെയ്യുമായി മലബാറിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നെയ്യമൃത് ഭക്തര്‍ രാവിലെ ഇക്കരെ കൊട്ടിയൂരിലെത്തിച്ചു. വ​യ​നാ​ട്ടി​ലെ മു​തി​രേ​രി കാ​വി​ൽ​നി​ന്നു​ള്ള പ​രാ​ശ​ക്തി​യു​ടെ വാ​ൾ എ​ഴു​ന്ന​ള്ള​ത്ത് ഇ​ന്ന് സ​ന്ധ്യ​യോ​ടെ ഇ​ക്ക​രെ ക്ഷേ​ത്ര​ത്തി​ലെ​ത്തും.

നെയ്യാട്ട് പു​ല​ർ​ച്ച​വ​രെ തു​ട​രും. നാളെ രാത്രിയാണ് മണത്തണ കരിമ്പന ഗോപുരത്തില്‍നിന്ന് ഭ​ണ്ഡാ​ര​മെ​ഴു​ന്ന​ള്ള​ത്ത് നടക്കുക . എഴുന്നള്ളത്ത് അ​ക്ക​രെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​തി​നു​ശേ​ഷം മാ​ത്ര​മെ സ്ത്രീ​ക​ൾ​ക്ക് അ​ക്ക​രെ​യി​ൽ പ്ര​വേ​ശി​ക്കാ​നാ​കൂ.

Related Articles

Latest Articles