Saturday, May 18, 2024
spot_img

ലുലു മാളിൽ നൂറിലധികം ജീവനക്കാർക്ക് കോവിഡ്; സംഭവം റിപ്പോര്‍ട്ട് ചെയ്യാതെ മാനേജ്മെന്‍റ്

എറണാകുളം: ഇടപ്പള്ളി ലുലു മാളിൽ നൂറിലധികം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ സ്ഥാപനത്തിന്റെ സൽപേരിനെ ബാധിക്കും എന്ന് കരുതി മാധ്യമങ്ങളോ അധികൃതരോ ഇക്കാര്യം ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ടെസ്റ്റുകളുടെ എണ്ണം കുറച്ച് ഈ സാഹചര്യത്തിന്റെ തീവ്രത കുറച്ചു കാണിക്കാൻ ആണ് മാനേജ്മെന്റ് ശ്രമിക്കുന്നത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരിൽ പോലും ടെസ്റ്റ്‌ നടത്താൻ ലുലു മാനേജ്മെന്റ് അനുവദിക്കുന്നില്ല എന്ന പരാതിയും ജീവനക്കാർക്കിടയില്‍ നിന്നും ഉയരുന്നുണ്ട്.

സെപ്റ്റംബർ 10 മുതൽ ജീവനക്കാരുടെ ഇടയിൽ വ്യാപനം മൂലം കോവിഡ് കേസുകൾ വർധിച്ചു കൊണ്ടിരുന്നിട്ടും മാൾ വീണ്ടും തുറന്ന് പ്രവർത്തിപ്പിച്ചതാണ് ഇതിന്റെ വ്യാപ്തി വർദ്ധിക്കുന്നതിനു കാരണമായത്. കുട്ടികൾ ഉൾപ്പെടെ അനേകം പേർ ഈ ദിവസങ്ങളിൽ ഇവിടം സന്ദർശിച്ചിരുന്നു. ഇത് വ്യാപനഭീതി ഉയര്‍ത്തുന്നുണ്ട്.

മാനേജ്മെന്റിന്റെ അനാസ്ഥ കൊണ്ട് ഉണ്ടായ ഈ അവസ്ഥ ജനങ്ങളില്‍ നിന്നും മറച്ചു വെക്കാൻ അധികാരികളും പോലീസും ഉൾപ്പെടെ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രതികരണങ്ങള്‍ പുറത്തുവരുന്നുണ്ട്. അതേസമയം സെപ്റ്റംബർ 10 മുതൽ 23 വരെ ലുലു മാൾ സന്ദർശിച്ചവർ സ്വയം ക്വാറന്റൈനില്‍ പോവുകയും രോഗലക്ഷണങ്ങൾ കണ്ടാൽ പരിശോധിച്ചു ചികിത്സ തേടേണ്ടതുമാണ്.

Related Articles

Latest Articles