കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനേഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കളളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡിയുടെ കൊച്ചിയിലെ ഓഫീസാണ് കേസെടുത്തിരിക്കുന്നത്.
ബിനീഷിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതിനായി ഈ മാസം 11ന് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് കത്ത് നല്‍കിയിരുന്നു. കത്തില്‍ ബിനീഷ് കോടിയേരിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായും, ഇദ്ദേഹത്തിന്റേതായി കണ്ടെത്തുന്ന ആസ്തിവകകള്‍ ഇഡിയെ അറിയിക്കാതെ ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും വ്യക്തമാക്കുന്നുണ്ട്. സംഭവത്തില്‍ നേരത്തെ ബിനീഷ് കോടിയേരിയെ ഇഡിയും 11 മണിക്കൂർ ചോദ്യം ചെയ്തിരുന്നു.

