Tuesday, September 22, 2026

കോഴിക്കോട് ലോറിയും കാറും കൂട്ടിയിടിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി: നന്തിയില്‍ മേല്‍പാലത്തിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന കേരള ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ സജയന്‍ കാപ്പാടിന് പരിക്കേറ്റു. കൂടാതെ ലോറിയും കാറും കൂട്ടിയിടിച്ചതിനെ തുടർന്ന് കാറിന്റെ ഭാഗങ്ങള്‍ തെറിച്ച്‌ വീണ് ബൈക്ക് യാത്രക്കാരനായ കോട്ടക്കല്‍ സ്വദേശി മുസഫിറിനും പരിക്കേറ്റു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സജയനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബൈക്ക് യാത്രക്കാരനായ മുസഫറിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.

Related Articles

Latest Articles