കോഴിക്കോട്: തൂണേരി മുടവന്തേരിയിൽ അച്ഛനെ കുത്തിക്കൊന്ന ശേഷം മകൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നലെ രാത്രി 11 മണിയോടെ ആണ് സംഭവം നടന്നത്. 62 കാരനായ സൂപ്പി ( 62 ) ആണ് മരിച്ചത്. മകൻ മുഹമ്മദലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉറങ്ങാൻ കിടന്ന പിതാവിനെ മകൻ മുഹമ്മദലി കുത്തികൊല്ലുകയായിരുന്നു.
സൂപ്പിയുടെ ഭാര്യ നഫീസ, മറ്റൊരു മകൻ മുനീർ എന്നിവർക്കും പരിക്കുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന മുഹമ്മദലി ഏറെനാളായി ചികിത്സയിൽ ആണെന്ന് നാദാപുരം പോലീസ് പറയുന്നു.

