Saturday, May 4, 2024
spot_img

കോഴിക്കോട്ട് കാണാതായ വീട്ടമ്മ പുഴയിൽ മരിച്ച നിലയിൽ

കോഴിക്കോട്: ഒരാഴ്ച മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. കോഴിക്കോട് കുന്ദമംഗലം മുറിയാനാൽ കരുവാരപ്പറ്റ റുഖിയ(53) ആണ് മരിച്ചത്. ഒരാഴ്ചയായി പോലീസും കുടുംബാംഗങ്ങളും ഇവർക്കായി തിരച്ചിൽ തുടങ്ങിയിട്ട്.

പന്തീർപാടം പൂനൂർ പുഴയിൽ കാരന്തൂർ തൈക്കെണ്ടി കടവിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ഐആർഡബ്ല്യൂ വിഭാഗം നടത്തിയ തിരച്ചിലിലാണ് പുഴയിൽ കുറ്റിക്കാടിനുള്ളിലായി മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്മാർട്ടത്തിനായി കൊണ്ടുപോയി.

Related Articles

Latest Articles