Saturday, April 20, 2024
spot_img

ബാഹുബലിയെ കടത്തി വെട്ടുന്ന വിഷ്വൽ ട്രീറ്റ്: ആവേശമായി കുഞ്ഞാലി മരക്കാറിന്റെ ബ്രഹ്മാണ്ഡ ട്രെയ്‌ലർ

ഇന്ത്യൻ സിനിമാ പ്രേമികൾ രണ്ട് കൊല്ലമായി കാത്തിരിക്കുന്ന മരക്കാര്‍: അറബിക്കടലിന്റെ സിഹം എന്ന ചിത്രത്തിന് പഴകും തോറും വീര്യം കൂടുകയാണ്. അതിന് തെളിവാണ് ഇപ്പോഴെത്തിയ ഈ ട്രെയ്‌ലർ. പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങുന്ന മരക്കാറിന്റെ റിലീസിന് ഇനി രണ്ട് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് അണിയറ പ്രവർത്തകർ ട്രെയ്‌ലർ പുറത്ത് വിട്ടുകൊണ്ട് പ്രേക്ഷകരെ വിസ്‌മയത്തിന്റെ കൊടുമുടി കീഴടക്കിയത്.

നേരത്തെ ഒടിടി റിലീസ് എന്ന അനിശ്ചിതത്വങ്ങളെല്ലാം മറികടന്നാണ് ‘ഈ ദൃശ്യവിരുന്ന് എത്തുന്നത് എന്നതിനാല്‍ ആവേശം ഇരട്ടിയാക്കുന്നു. ‘മരക്കാര്‍: അറബിക്കടലിന്റെ സിഹ’മെന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയാണ്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റെക്കോർഡ് തകർക്കുന്നതാണ് മരക്കാർ എന്നതിൽ യാതൊരു സംശയവുമില്ല.

‘മരക്കാറിന്റെ ട്രെയിലർ എത്തിയപ്പോള്‍ ആവേശം കടലോളമെന്ന പോലെയാണ് ആരാധകര്‍ക്ക്. കടല്‍ പോരാട്ടങ്ങളിലെ കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രം അങ്ങനെയല്ലാതെ തരമില്ലെന്ന് ടീസറുകള്‍ തന്നെ തെളിയിച്ചതാണ്. ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’മെന്ന ചിത്രത്തിന്റെ എല്ലാ ആവേശവും നിറയുന്നതാണ് പുതിയ ട്രെയിലറും. ഐഎംഡിബിയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ഇന്ത്യൻ സിനിമകളും ഷോകളും എന്ന വിഭാഗത്തില്‍ ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ഒന്നാമതെത്തിയിരുന്നു.

മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരില്‍ ആകാംക്ഷ ഉണര്‍ത്തിയ ഒന്നാണ്. പ്രിയദര്‍ശന്‍റെയും മോഹന്‍ലാലിന്‍റെയും സ്വപ്‍ന പ്രോജക്റ്റ് ആയ ചിത്രം മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രം കൂടിയാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. മരക്കാര്‍ നാലാമന്‍റെ കഥ പറയുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ്. കൊവിഡ് എത്തുന്നതിനു മുന്‍പ് തിയറ്റര്‍ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്ന ചിത്രം പിന്നീട് അനിശ്ചിതമായി നീണ്ടുപോയി. അവസാനം കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം ഡയറക്റ്റ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാനം തിയറ്ററുകളിലേക്കു തന്നെ എത്തുകയായിരുന്നു.

പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്.

Related Articles

Latest Articles