Monday, June 3, 2024
spot_img

ഏഴു ജില്ലകളില്‍ സ്വകാര്യ വാഹനങ്ങള്‍ ഓടും, കോട്ടയത്തും ഇടുക്കിയിലും ഓട്ടോറിക്ഷകള്‍ക്കും ഓടാം

തിരുവനന്തപുരം: ലോക്ക്ഡൗണിന് ഭാഗികമായി ഇളവ് കൊടുത്ത് പാതി കേരളം സാധാരണ നിലയിലേക്ക്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ഇടുക്കി, പാലക്കാട് , തൃശൂര്‍ , വയനാട് ജില്ലകളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഒറ്റ ഇരട്ട നമ്പര്‍ വാഹനങ്ങള്‍ നിരത്തിലിറക്കാം. എറണാകുളം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ശനിയാഴ്ച മുതലും വാഹനങ്ങള്‍ ഓടും. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ തത്കാലം വാഹനങ്ങള്‍ ഓടില്ല

വാഹനങ്ങള്‍ ഓടാനുള്ള അനുമതി കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും നല്‍കുക. ഒറ്റയക്ക വാഹനങ്ങള്‍ തിങ്കള്‍, ബുധന്‍ , വെള്ളി ദിവസങ്ങള്‍ ഓടാം. ഇരട്ടയക്ക വാഹനങ്ങള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഓടാം .ഞായറാഴ്ച വാഹനങ്ങള്‍ ഓടുന്ന കാര്യത്തില്‍ തീരുമാനമായില്ല

അവശ്യ സര്‍വീസുകള്‍ക്കും ജോലിസ്ഥലത്തേക്ക് പോകുന്നവര്‍ക്കും വരുന്നവര്‍ക്കും നമ്പര്‍ നിബന്ധനയില്ല. സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്ക് നമ്പര്‍ നിബന്ധനയില്ല. വാഹനത്തില്‍ ഡ്രൈവര്‍ കൂടാതെ രണ്ടാള്‍ മാത്രമേ പാടുള്ളൂ. നമ്പര്‍ നിബന്ധന ഇരുചക്ര വാഹനങ്ങള്‍ക്കും ബാധകമാണ്.

കോട്ടയത്തും ഇടുക്കിയിലും ഓട്ടോറിക്ഷകള്‍ക്ക് ഓടാന്‍ അനുവാദമുണ്ട്. എന്നാല്‍ രണ്ടു യാത്രക്കാരെ മാത്രമേ ഓട്ടോറിക്ഷകളില്‍ അനുവദിക്കൂ

Related Articles

Latest Articles