കോഴിക്കോട് : എറണാകുളം സ്വദേശിനിയായ നഴ്സിങ് വിദ്യാർഥിനി കോഴിക്കോട്ട് ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടു. സുഹൃത്തുക്കളായ രണ്ടുപേരാണു പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. ബലം പ്രയോഗിച്ച് മദ്യം പെൺകുട്ടിയുടെ വായിലൊഴിച്ചു കുടിപ്പിച്ചാണ് പീഡനത്തിനിരയാക്കിയത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ പിടിക്കാൻ ഊർജിതമായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രിയാണ് സംഭവം. സുഹൃത്തുക്കളായ രണ്ടുപേർ ചേർന്ന് ഇവർ താമസിക്കുന്ന മുറിയിലേക്ക് പെൺകുട്ടിയെ തന്ത്രപൂർവ്വം എത്തിക്കുകയായിരുന്നു. അതിനു ശേഷം കരുതിയിരുന്ന മദ്യം ബലം പ്രയോഗിച്ചു കുടിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം ഞായറാഴ്ച രാവിലെ പെൺകുട്ടിയെ മുറിയിൽ ഉപേക്ഷിച്ച് ഇവർ രക്ഷപ്പെടുകയായിരുന്നു.
പരാതി ലഭിച്ചയുടൻ കസബ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ പിടികൂടാനാകുമെന്നാണു പൊലീസ് പ്രതീക്ഷിക്കുന്നത്.

