Sunday, May 5, 2024
spot_img

മിനുങ്ങാൻ ഒരുങ്ങി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ ; വിമാനത്താവളത്തിന്റെ മാതൃകയിൽ നവീകരണം , വരാനിരിക്കുന്നത് ആധുനിക സജ്ജീകരണങ്ങൾ

തിരുവനന്തപുരം : സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ മുഖം മാറാൻ ഒരുങ്ങുന്നു.വിമാനത്താവളത്തിന്റെ മാതൃകയിലാണ് റെയിൽവേ സ്റ്റേഷൻ നവീകരിക്കുക എന്നാണ് റിപ്പോർട്ട്. രാജ്യാന്തര നിലവാരത്തിലുള്ള സംവിധാനങ്ങൾ ഉൾക്കൊള്ളിക്കും.ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന റെയിൽവേ ലാൻഡ് ഡെവലപ്മെന്റ് അതോറിറ്റിക്കാണ് റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചുമതല ഉള്ളത്.നവീകരണത്തിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനു മുന്നിൽ സ്ഥിതി ചെയ്യുന്ന സ്റ്റാഫ് ക്വാട്ടേഴ്സ്, ആർആർബി ഓഫീസ്, പോലീസ് സ്റ്റേഷൻ തുടങ്ങിയവ പൊളിച്ചുമാറ്റും.

ഈ സ്ഥാനത്ത് വാണിജ്യ സമുച്ചയം നിർമ്മിക്കാനാണ് പദ്ധതി. റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിനോട് ചേർന്ന് വിമാനത്താവള മാതൃകയിൽ വിശാലമായ കാത്തിരിപ്പ് കേന്ദ്രം, വിശ്രമ ഹാൾ എന്നിവയും സജ്ജീകരിക്കുന്നതാണ്. മൾട്ടിലെവൽ പാർക്കിംഗ് ഏരിയയും നിർമ്മിക്കും. നിലവിൽ, ആർഎൽഡിഎ തയ്യാറാക്കിയ രൂപരേഖ റെയിൽവേ മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related Articles

Latest Articles