Wednesday, September 30, 2026

കോഴിക്കോട് അമ്മയും പെൺമക്കളും തീ കൊളുത്തി മരിച്ചു

കോഴിക്കോട് :പേരാമ്പ്രയിൽ അമ്മയും രണ്ട് പെൺമക്കളും തീ കൊളുത്തി മരിച്ചു. പേരാമ്പ്ര മുളിയങ്ങൽ നടുക്കണ്ടി പ്രിയ (32) മക്കളായ പുണ്യതീർത്ഥ (13) നിവേദിത (4) എന്നിവരാണ് മരിച്ചത്. പുലർച്ചെ 2.30 ഓടെയാണ് സംഭവം.

ശബ്ദം കേട്ട് ബന്ധുക്കൾ എത്തി മൂന്ന് പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. എട്ട് മാസം മുൻപ് ഇവരുടെ ഭർത്താവ് ഹൃദയസ്തംഭനം മൂലം മരിച്ചിരുന്നു.

Related Articles

Latest Articles